കോഴിക്കോട്: നഗരത്തിൽ ഡാൻസാഫ് സംഘവും പന്തീരങ്കാവ് പോലീസും ചേർന്ന് നടത്തിയ നൈറ്റ് പട്രോളിംഗിനിടെ സംശയാസ്പദമായി കണ്ട കാറ് തടഞ്ഞ് നടത്തിയ പരിശോധനയിൽ 1 കിലോയിൽ അധികം MDMA (എം.ഡി.എം.എ) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ ആറുമണിയോടെ പന്തീരങ്കാവ് സർവീസ് റോഡിൽ വച്ചായിരുന്നു സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന Toyota Corolla കാറിൽ നടത്തിയ പരിശോധനയിലാണ് 1.10 കിലോ ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.

പിടിച്ചെടുത്ത ലഹരിവസ്തു കോഴിക്കോട് ജില്ലയിൽ വിതരണം ചെയ്യാനായിരുന്നു ഉദ്ദേശമെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. സ്കൂൾ അവധിക്കാലമായതിനാൽ ലഹരിക്ക് ആവശ്യകത കൂടുതലാണെന്ന വിലയിരുത്തലിലാണ് വിതരണത്തിനായി എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മെൻറിൻ ജോസഫിന്റെ നിർദ്ദേശ പ്രകാരം നഗരത്തിൽ ഡാൻസാഫ് സംഘം ശക്തമായ നിരീക്ഷണമാണ് തുടരുന്നത്. അറസ്റ്റിലായവരിൽ ഒരാൾ മുൻപ് എം.ഡി.എം.എ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ ആളാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *