കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ജനങ്ങളുടെ വികാരത്തിന് കൃത്യമായ പരിഗണന നല്‍കണമെന്ന് സുധീരന്‍ പറഞ്ഞു. വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് സുധീരന്‍ പറഞ്ഞു. പ്രഖ്യാപനം നേരത്തെ വരുന്നതാണ് നല്ലത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകരുതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *