അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണ വീഴ്ചയിൽ ജി സുധാകരനെതിരെ നടപടിക്ക് സാധ്യത.നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്‍ മന്ത്രി ജി. സുധാകരന് വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. അതേസമയം വീഴ്ച വരുത്തിയ സുധാകരനെതിരെ ഏത് രീതിയിലുള്ള നടപടി വേണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഇല്ല.
കുടുംബ യോഗങ്ങൾക്ക് പകരം പൊതുയോഗങ്ങളാക്കി, സ്ഥാനാർഥിയെ അനുകൂലമായി അവതരിപ്പിച്ചില്ല തുടങ്ങിയ പരാതികളും സുധാകരനെതിരെ ഉയർന്നിരുന്നു. എളമരം കരീമും കെ ജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്‍റെ റിപ്പോർട്ടാണ് സമിതിക്ക് മുന്നിലുള്ളത്.
സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ചചെയ്ത ശേഷമാകും ഏത് രീതിയിലുള്ള നടപടിയാകും സുധാകരനെതിരെ സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുക. ഇന്ന് വൈകീട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്.

സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക നേതാവ് ജി. സുധാകരനാണ്

Leave a Reply

Your email address will not be published. Required fields are marked *