2026-ലെ കേരള പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് ഫല പ്രഖ്യാപനം നടത്തുക. രണ്ടാം വർഷ ഹയർ സെക്കൻഡറി ഫലത്തിനൊപ്പം വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും ഇന്നറിയാൻ സാധിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിക്കുക. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിലാണ് ഫലം പ്രഖ്യാപനം നടത്തുക.
പ്ലസ് ടു ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കാം
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in.
മൊബൈൽ ആപ്പുകൾ
SAPHALAM 2026
iExaMS-Kerala
ഇതുകൂടാതെ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പ്ലസ് ടു (HSE, VHSE, THSE) പരീക്ഷാഫലങ്ങൾ ഇനി മുതൽ സംസ്ഥാന സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’ ആപ്പിലൂടെയും തത്സമയം ലഭ്യമാകും.
മാർച്ച് 6 മുതൽ മാർച്ച് 28 വരെയാണ് ഈ വർഷത്തെ പ്ലസ് ടു പരീക്ഷകൾ നടന്നത്. ആകെ 4,52,437 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷകൾ മുടങ്ങിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
അടുത്ത മാസം തന്നെ സേ പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാകും. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂൺ പത്തിന് പ്രസിദ്ധീകരിക്കും. നേരത്തെ മെയ് 22-ന് പ്രഖ്യാപിക്കാനിരുന്ന ഫലം ചില സാങ്കേതിക തടസ്സങ്ങൾ മൂലമാണ് ഇന്നത്തേക്ക് മാറ്റിവച്ചത്.
