ഇ ഡി നടത്തുന്ന റെയ്ഡ് രാഷ്ട്രീയമായി സിപിഐഎമ്മിനും പ്രതിപക്ഷ നേതാവിനുമെതിരെയുള്ള ഹീനമായ ആക്രമണമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പിണറായിയുടെ മകള്‍ വീണാ വിജയന് സിഎംആര്‍എലിന്റെ സേവനത്തിന് നല്കിയ പ്രതിഫലം അഴിമതിയാണ് എന്ന് ചിത്രീകരിച്ചാണ് പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനോട് സഹകരിച്ചിരുന്നുവെന്നും രാഷ്ട്രീയ ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും എം എ ബേബി വ്യക്തമാക്കി. വീണാ വിജയന് നിയമ പരമായി മുമ്പോട്ട് പോകുമെന്നും രാഷ്ട്രീയപരമായി ഇതിനെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കേസുമായി രംഗത്ത് വരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രാവിലെ ആറുമണി മുതല്‍ ആണ് റെയ്ഡ് തുടങ്ങിയത്. എക്സാലോജിക് വിഷയത്തിലാണ് റെയ്ഡ് എന്നാണ് സൂചന. മുഹമ്മദ് റിയാസ് എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.
