കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ നടക്കുന്ന ഇഡി പരിശോധന പൂര്‍ത്തിയായി. പിണറായി വിജയന്റെ മരുമകനും എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടില്‍ നടന്ന ഇഡി പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂവി വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിന്റെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവര്‍ത്തകര്‍. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയതായി എം വി ജയരാജന്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *