മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. മനഃപൂർവം പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സ പിഴവ് ആരോപണം ഉയർന്നത്. കാലുവേദന തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ 73 വയസുള്ള പാർവതിയുടെ ഞരമ്പ് മുറിഞ്ഞു എന്നായിരുന്നു കുടുംബത്തിൻ്റെ പരാതി.

സർജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കാലിലെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *