തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലക്കേസ് പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയായിരുന്നു മക്കളുടെ മുന്നില്‍വെച്ച് ഹസീനയെ സുരേഷ് കൊലപ്പെടുത്തിയത്. ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി പൊലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനിയിരുന്നില്ല. വൈകുന്നേരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടെ ഫോണ്‍ കിള്ളിപ്പാലത്ത് നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. വഴിയില്‍ കിടന്ന് കണ്ടെത്തിയതെന്നു പറഞ്ഞ് ഒരാള്‍ കടയില്‍ ഏല്‍പ്പിച്ച നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് സിസിടിവി കേന്ദ്രങ്ങള്‍ നടത്തിയ പരിശോധനയില്‍ കാര്‍ കരമന കടന്നുപോയതായി വിവരം ലഭിച്ചിരുന്നു. സുരേഷിനായി തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *