ഇന്ധനവില വര്‍ധനവിനെതിരെ ഇന്ന് കോൺഗ്രസിന്റെ ചക്രസ്തംഭന സമരം.രാവിലെ 11 മണിയ്ക്കാണ് സമരം. മുൻകൂട്ടി നിശ്ചിക്കപ്പെട്ട സമരകേന്ദ്രങ്ങളിലാണ് കോൺഗ്രസ് ഗതാഗതം സ്തംഭിപ്പിക്കുക.. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ ഗതാഗതം നിശ്ചലമാകും.കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ സമരം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും. കൊച്ചിയില്‍ വഴിതടഞ്ഞുള്ള സമരം വിവാദമായ പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലായിരിക്കും സമരം

Leave a Reply

Your email address will not be published. Required fields are marked *