പാലാരിവട്ടം ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്‌റഫിന്റെ മകൻ കെ.എ.മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

കാറിൽ കൂടെയുണ്ടായിരുന്ന 2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24) എന്നിവർ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് ഇന്നലെ രാത്രി എട്ടരയ്‌ക്കാണ് മരിച്ചത്.

ഈ മാസം ഒന്നാം തിയതി പുലർച്ചെയായിരുന്നു അപകടമുണ്ടായത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതോടെയാണ് അപകടമുണ്ടായത്. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *