തിരുവനന്തപുരം: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി. അടുത്ത തിങ്കളാഴ്ച വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ അപ്പീലിലാണ് സിംഗിള്‍ ബെഞ്ചിൻ്റെ നടപടി. അപ്പീലില്‍ പ്രൊസിക്യൂഷന്‍ മറുപടി നല്‍കണമെന്നും കേടതി നിർദേശിച്ചിട്ടുണ്ട്. ആകാശ് തില്ലങ്കേരിയടക്കമുള്ള 17 സിപിഐഎം പ്രവർത്തകരാണ് കേസിൽ പ്രതികളായുള്ളത്. വിചാരണക്കോടതി മാറ്റണമെന്നാണ് പ്രതികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *