വര്‍ക്കല ബീച്ച് റോഡില്‍ ഇന്നോവ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു. പാപനാശം കിളിത്തട്ട് മുക്ക് ക്ഷേത്രത്തിന് മുന്‍വശത്തെ മതിലിനോട് ചേര്‍ന്നാണ് വാഹനം തല കീഴായി മറിഞ്ഞത്. കൊല്ലം പാരിപ്പള്ളി സ്വദേശികളായ അഞ്ച് അംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവമെന്ന് നാട്ടുകാര്‍ പറഞ്ഞു.
യുവാക്കളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷൈന്‍ (30), ഹലിം (28) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ശിവഗിരി മെഡിക്കല്‍ മിഷന് ഹോസ്പിറ്റലിലേക്ക് മാറ്റി.
മദ്യ ലഹരിയിലായിരുന്നു യുവാക്കളെന്ന് പൊലീസ് പറഞ്ഞു. ആ സമയത്ത് മറ്റു സഞ്ചാരികള്‍ അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
