തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേര് പറഞ്ഞ് വന്‍ തട്ടിപ്പ്. 300 കോടി രൂപയുടെ ടെന്‍ഡര്‍ ലഭിച്ച വ്യാജ രേഖ ചമച്ചാണ് തട്ടിപ്പ്. സംഭവത്തില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റേഡ് പരാതി നല്‍കി. മലപ്പുറം സ്വദേശി സല്‍മാന്‍ ഫാരിസിനെതിരെ പൊലീസ് കേസെടുത്തു.

തട്ടിപ്പിനായി വിഎല്‍സിഎല്ലിന്റെ പേരില്‍ വ്യാജ കരാര്‍ രേഖയുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിന്റെ പേരില്‍ ടെന്‍ഡര്‍ ക്ഷണിച്ചാണ് തട്ടിപ്പ് നടത്താന്‍ നീക്കം നടത്തിയത്. മുന്‍ വിഴിഞ്ഞം സിഎംഡിയായിരുന്ന ദിവ്യ എസ്. അയ്യരുടെ പേരും വ്യാജ രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്. വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *