തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ അനിശ്ചിതത്വത്തിലാക്കി കൗൺസിലർ ആർ സുഗതന്റെ കാപ്പ കേസ്. കാപ്പ ചുമത്തിയത് സംസ്ഥാന സർക്കാരും അംഗീകരിച്ചു. കാപ്പ ഒഴിവാക്കണമെങ്കിൽ സുഗതൻ കാപ്പ ഉപദേശക സമിതിയെ സമീപിക്കണം. ഇതോടെ പ്രതിസന്ധിയിലായിരിക്കയാണ് തിരുവനന്തപുരം ഭരണസമിതി.
ചട്ടവിരുദ്ധമായ സത്യപ്രതിജ്ഞ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷനിലെ 20 ബിജെപി കൌൺസിലമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദ് ചെയ്തത്. ഈ ഇരുപത് അംഗങ്ങളിൽ കാപ്പ കേസിൽ ആരോപണം നേരിട്ട ആർ സുഗതനും ഉൾപ്പെട്ടിരുന്നു.
നാല് ആഴ്ച ആയിരുന്നു സത്യപ്രതിജ്ഞ ചെയ്യാൻ കോടതി അനുവദിച്ച സമയം. എന്നാൽ, കാപ്പ കേസിൽ സുഗതന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഈ സമയത്തിനുള്ളിൽ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ സുഗതൻ അയോഗ്യനാവും. ഇതോടെ കോർപ്പറേഷനിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമാവും.
