പാലാ ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ വയലാ സ്വദേശിനി അച്ചുകുന്നേല്‍ എമ്മി ഉദയന്റെ (24 വയസ് ) മൃതദേഹമാണ് കണ്ടെടുത്തത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ടത്തിയ അയല്‍പക്കക്കാരാണ് എമ്മി ആറ്റിലേക്ക് ചാടിയ വിവരം പൊലീസിനെ അറിയിച്ചത്. ഈ സമയം എമ്മിയുടെ ബാഗും ഫോണും പാലത്തില്‍ ഇരിപ്പുണ്ടായിരുന്നു.

മരണ കാരണം ഇതുവരെ വ്യക്തമല്ല. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സും കോട്ടയത്ത് നിന്നും സ്‌കൂബ ടീമും സ്ഥലത്തെത്തിയാണ് തെരച്ചില്‍ നടത്തിയത്. ശക്തമായ മഴയെ തുടര്‍ന്ന് ആറ്റില്‍ നല്ല ഒഴുക്കാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *