ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കിയ റോഡ് പ്രവര്‍ത്തികളില്‍ പരാതികളുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീര്‍ പറഞ്ഞു. ഇതുമായി
ബന്ധപ്പെട്ട് ഇന്ന് നിയസഭയില്‍ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഊരാളുങ്കാലിന്റെ പ്രവൃത്തികളെക്കുറിച്ച് അംഗങ്ങള്‍ ഉന്നയിച്ച ആശങ്കള്‍ പരിശോധിക്കും.
മുന്‍ സര്‍ക്കാര്‍, ULCC ക്ക് വഴിവിട്ട് എന്തെങ്കിലും ചെയ്തുകൊടുത്തിട്ടുണ്ടോ എന്ന കാര്യവും പരിശോധനയില്‍ വരും.

നിലവില്‍ ജോലിഭാരം കാരണം അവരുടെ പ്രവൃത്തികള്‍ വൈകുന്നതായി പരാതികളുണ്ട്. അതെല്ലാം പരിശോധിച്ചു വരികയാണ്. ഏതെങ്കിലും തരത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികളില്‍ ഊരാളുങ്കാലിന് നടപടി ക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തികള്‍ അനുവദിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *