മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 8 പവന്‍ സ്വര്‍ണം കാണാതായ സംഭവത്തില്‍ സ്വര്‍ണം കൊണ്ടുപോയ കരിപ്പൂര്‍ മുന്‍ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. കൊണ്ടോട്ടി എഎസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

കൂടുതല്‍ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. മയക്കുമരുന്ന് സംഘകളുമായി നേരിട്ട് ബന്ധമുണ്ടന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ നേരത്തെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രഹസ്യാന്വേഷണവിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിലുള്ള സ്വര്‍ണം സ്റ്റേഷനിലില്ലെന്നു മനസ്സിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു കണ്ടെത്തിയതും മറ്റിടങ്ങളില്‍നിന്ന് നാട്ടുകാര്‍ക്ക് കളഞ്ഞുകിട്ടി പൊലീസിലേല്‍പ്പിച്ചതുമായ സ്വര്‍ണമാല, ബ്രേസ്ലെറ്റ്, കമ്മല്‍, മോതിരം തുടങ്ങിയവയാണ് കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *