പത്തനംതിട്ടയില്‍ പതിമൂന്ന് വയസ്സുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവത്തില്‍ കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍ കെ. വി മനോജ് കുമാര്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്. 10 പേരാണ് പീഡിപ്പിച്ചതെന്നാണ് 13 വയസുകാരി നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേരും പ്രായപൂര്‍ത്തിയായ രണ്ടുപേരുമാണ് കസ്റ്റഡിയില്‍ ആയത്.

പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും പീഡനത്തിന് ഇരയാക്കി. പീഡനത്തിന് വഴിയൊരുക്കിയ പ്രതി പട്ടികയില്‍ ഉള്ള പെണ്‍കുട്ടിയെ കേന്ദ്രീകരിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ കൂടുതല്‍ പോലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചുവെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പൊലീസിന്റെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *