മലപ്പുറം: വിരിപ്പാടം ഇടശ്ശരികോളനിയിൽ ലൈൻപോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരൻ മരണപ്പെട്ടു. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ ആയ സുരേഷ് ബാബുവാണ് മരിച്ചത്. വൈദ്യുതി ലൈൻ അഴിച്ചു മാറ്റുന്നതിനിടെ ഒരുവശത്തേക്ക് ചെരിഞ്ഞ ലൈൻപോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ അദ്ദേഹത്തെ രക്ഷിക്കാൻ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

Leave a Reply

Your email address will not be published. Required fields are marked *