വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി.കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് റിബേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അന്വേഷണസംഘം പലതവണ ഡി വൈ എഫ് ഐ നേതാവായ റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്തിരുന്നു. ജിതിന്‍ ഭാസ്‌കറിന്റെ അറസ്റ്റിന് പിന്നാലെ കേസില്‍ പ്രത്യേക അന്വേഷണ സംഘം തന്നെ പ്രതിചേര്‍ക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് റിബേഷ് കോടതിയെ സമീപിച്ചത്.കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ആദ്യം പങ്കുവെച്ചരില്‍ റിബേഷ് രാമകൃഷ്ണനും ഉള്‍പ്പെടുന്നു എന്നാണ് ആരോപണം.
