കോഴിക്കോട് നടന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം. വനിതാ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.കല്ലായ് റോഡിലെ വുഡീസ് ഹോട്ടലില്‍ എത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാര്‍ക്കാണ് മര്‍ദനമേറ്റത്.സാജൻ വി നമ്പ്യാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോർട്ടർ സി ആർ രാജേഷിനേയും കൈരളി ടിവിയിലെ മേഘയേയും പ്രവർത്തകർ തടഞ്ഞുവെച്ചു. ഡിസിസി മുന്‍പ്രസിഡന്റ് യുരാജീവിന്റെ നേതൃത്വത്തില്‍ ടി സിദ്ദിഖ് അനുയായികളാണ് യോഗത്തില്‍ ചേര്‍ന്നത്.

കല്ലായിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം. ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി ഫോട്ടോ പകര്‍ത്തിയ മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാജനെ കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ക്കും പരിക്കേറ്റു.ഇതിന് പിന്നാലെയെത്തിയ വനിതാ ദൃശ്യമാധ്യമപ്രവര്‍ത്തകയെയും കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ചു.
സംഭവമറിഞ്ഞ് കസബ പൊലീസ് സ്ഥലത്ത് എത്തി. എന്നാല്‍ രഹസ്യയോഗമല്ല ചേര്‍ന്നതെന്നും നെഹ്രു അനുസ്മരണം നടത്തുകയാണ് ഉണ്ടായതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *