നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍. വിദ്യഭ്യാസം പൂര്‍ണമായും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിയമപരമായി പരിഹാരം കാണണം. നീറ്റില്‍ കൃത്യമായ നിലപാട് ടിവികെ എടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്നും സി ജോസഫ് വിജയ് എക്സില്‍ കുറിച്ചു.
ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട ടിവികെ പാര്‍ട്ടി, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു.വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതില്‍ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കില്‍, ആ വിഷയം പരിഹരിക്കണം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്നത് വരെ താല്‍ക്കാലിക നടപടിയായി സ്പെഷ്യല്‍ കണ്‍കറന്റ് ലിസ്റ്റ് രൂപീകരിക്കണമെന്ന നിര്‍ദേശവും ടി വി കെ മുന്നോട്ടുവയ്ക്കുന്നു.
നീറ്റ് റദ്ദാക്കുമെന്ന് ഡി എം കെ ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനം നല്‍കിയെന്ന് ടി വി കെ വിമര്‍ശിച്ചു. അധികാരത്തില്‍ വന്നാല്‍ നീറ്റ് റദ്ദാക്കുമെന്ന് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഡി എം കെ വാഗ്ദാനം ചെയ്തിരുന്നു. ”നീറ്റ് ഞങ്ങള്‍ തന്നെ റദ്ദാക്കും” എന്ന് വ്യാജ വാഗ്ദാനം നല്കി വോട്ട് നേടുന്ന വഞ്ചനാപരമായ രാഷ്ട്രീയത്തില്‍ തങ്ങള്‍ ഒരിക്കലും ഏര്‍പ്പെടില്ലെന്ന് ടി വി കെ നേതാക്കള്‍ വ്യക്തമാക്കി.
