സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. വിവിധ സേനകളിലെ 1057 പേരാണ് ധീരതയ്ക്കും സേവനത്തിനുമായുള്ള പുരസ്‌കാരത്തിന് അര്‍ഹരായത്.കേരളത്തില്‍ നിന്ന് ശശിധരന്‍ ശങ്കരന്‍ (SP) , സ്തുത്യര്‍ഹസേവനത്തിന് രാജ്പാല്‍ മീണ (ഐജി), ബിനു ആര്‍ പിള്ള (എസ്പി), രവികുമാര്‍ വിആര്‍ (DySP), ഉജ്വല്‍ കുമാര്‍ ജി (SP), ജ്യോതിഷ് കുമാര്‍ എസ്.എല്‍ (SI), സുരേഷ് ബാബു (DySP) എന്നിവരും സ്തുത്യര്‍ഹസേവനത്തിന് പുരസ്‌കാരത്തിന് അര്‍ഹരായി. ഫയര്‍ സര്‍വീസില്‍നിന്ന് രാജേന്ദ്രന്‍ നായര്‍,സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരും സുത്യര്‍ഹ സേവന പുരസ്‌കാരത്തിന് അര്‍ഹരായി. ജയില്‍ സര്‍വീസില്‍നിന്ന് സുനില്‍കുമാര്‍,മോഹന്‍ദാസ് എം കെ എന്നിവരും രാഷ്ട്രപതിയുടെ മെഡല്‍ നേടി.

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് 1057 ഉദ്യോഗസ്ഥര്‍ക്ക് ധീരതയ്ക്കും മികച്ച സേവനത്തിനുമുള്ള മെഡലുകള്‍ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ്, ഫയര്‍, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നീ സേനകളില്‍ നിന്നുള്ള 1057 പേര്‍ക്കാണ് മെഡലുകളുള്ളത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും പ്രകടമായ ധീരതയ്ക്ക് അര്‍ഹമായതിന്റെ അടിസ്ഥാനത്തിലാണ് ധീരതയ്ക്കുള്ള മെഡല്‍ നല്‍കുന്നത്.

ധീരതയ്ക്കുള്ള 301 മെഡലുകളില്‍ 272 എണ്ണം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 29 എണ്ണം ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുമാണ്. 301 ഗാലന്ററി അവാര്‍ഡുകള്‍ തീവ്രവാദ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന 197 പേര്‍ക്കും ജമ്മു കശ്മീര്‍ മേഖലയില്‍ നിന്നുള്ള 51 പേര്‍ക്കും വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള 12 പേര്‍ക്കും മറ്റ് മേഖലകളില്‍ നിന്നുള്ള 41 പേര്‍ക്കും ലഭിക്കും.

രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലുകള്‍ 92 പേര്‍ക്കാണുള്ളത്. ഇതില്‍ 83 എണ്ണം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നാലെണ്ണം ഫയര്‍ സര്‍വീസിനും മൂന്നെണ്ണം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് സര്‍വീസിനും 02 എണ്ണം കറക്ഷണല്‍ സര്‍വീസിനും ലഭിച്ചു. 664 മെറിറ്റോറിയസ് സര്‍വീസ് മെഡലുകളാണ് പ്രഖ്യാപിച്ചത്. 664 എംഎസ്എമ്മുകളില്‍ 606 എണ്ണം പൊലീസ് സര്‍വീസിലേക്കും 28 എണ്ണം ഫയര്‍ സര്‍വീസിലേക്കും 18 എണ്ണം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് സര്‍വീസിലേക്കും 12 എണ്ണം കറക്ഷണല്‍ സര്‍വീസിലേക്കുമാണുള്ളതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *