കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ആദ്യം തയാറാക്കിയ പദ്ധതി വീടിന്റെ ഓടുപൊളിച്ച ശേഷം ശിവന്‍കുട്ടിയുടെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്താനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
ആശയം ഉദിച്ചത് 2017ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്നാണ്. ഓടിന് താഴെ മച്ച് പാകിയിരുന്നത് ആണ് പദ്ധതി പാളാന്‍ കാരണമായത്. വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടുപ്പിച്ച് കൊല്ലാനും ആലോചിച്ചിരുന്നതായും 13കാരിയും ആണ്‍സുഹൃത്തും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ നിന്ന് വ്യക്തമായി
പിടിക്കപെടില്ലെന്ന അമിത ആത്മവിശ്വാസത്തില്‍ ആയിരുന്നു സംഘം കുറ്റകൃത്യം നടത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത ചാറ്റുകള്‍ മായ്ച്ചു കളഞ്ഞത് പ്രതികള്‍ക്ക് കുരുക്കായി. ശിവന്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ 13കാരി ആണ്‍സുഹൃത്തിന് അയച്ചു നല്‍കിയതടക്കമുള്ള ഫോണ്‍ രേഖകള്‍ കേസില്‍ നിര്‍ണ്ണായക തെളിവാകും
