കണ്ണൂര്‍ മാലൂരില്‍ കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. കൂട്ടിലേക്ക് മാറ്റിയ പുലിയെ വയനാട്ടിലേക്ക് കൊണ്ടുപോകും. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാരില്‍ ഒരാള്‍ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാലൂരില്‍ കെ പി ആര്‍ നഗരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സംഭവം.
രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനുപിന്നാലെ വനംവകുപ്പും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിലായിരുന്നു പുലി കുടുങ്ങിയത്.
