കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ തയ്യറാക്കുന്ന പുതിയ വെബ് സീരീസ്, പോലീസിനെ “പിടിച്ച” കിട്ടു ഉടൻ വരുന്നു.

പൊലീസിൻ്റെ ഘടനയെയും വിവിധ സംവിധാനങ്ങളെയും കുറിച്ചുള്ള പൊതുജനങ്ങളുടെ പൊതുവായുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുമായാണ് വെബ് സീരീസ് തയ്യാറാകുന്നത്.

അനിമേഷൻ ക്യാരക്ടർ കിട്ടുവാണ് പൂർണമായും പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഈ വീഡിയോയിൽ മുഖ്യകഥാപാത്രം. വ്യാജ വാർത്തകൾ, സൈബർ സുരക്ഷ, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പൊലീസിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള മറുപടിയും വിവിധ എപ്പിസോഡുകളിലായി അവതരിപ്പിക്കും.

എ ഡി ജി പി മനോജ് എബ്രഹാമിൻ്റെ ആശയത്തിൽ തയ്യാറാക്കിയ വെബ് സീരിസിൻ്റെ സംവിധായകൻ സോഷ്യൽ മീഡിയ സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിമൽ വിജയ് ആണ്. . കൊറോണ വൈറസിൻ്റെ അനിമേഷൻ രൂപം ആദ്യമായി അവതരിപ്പിച്ചത ബിമൽ വിജയ് തന്നെയാണ് അനിമേഷൻ കഥാപാത്രമായ കിട്ടുവിനും രൂപകൽപന നൽകിയിരിക്കുന്നത്

സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് പി എസ് ആണ് അവതാരകനായി എത്തുന്നത്. രഞ്ജിത് കുമാർ (ക്യാമറ), സന്തോഷ് സരസ്വതി (അസ്സോസിയേറ്റ് ഡയറക്ടർ), . കമലനാഥ്‌ കെ. ആർ (തിരക്കഥ), അരുൺ ബി ടി (ടെക്നിക്കൽ ഹെഡ്), അഖിൽ (കോ- ഓർഡിനേഷൻ), ജിബിൻ ഗോപിനാഥ് (സാങ്കേതിക സഹായം ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *