അമേരിക്കയിലെ ഹവായ് ദ്വീപില്‍ മദ്യമൊഴുകുന്ന അരുവി കണ്ടെത്തി. ഓടയില്‍ നിന്നെത്തുന്ന വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം ഹവായിലെ ഒവാഹു ദ്വീപില്‍ ഹൈക്കിങ് നടത്തിയ ആളാണ് അരുവിയില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. 1.2 ശതമാനം ആല്‍ക്കഹോള്‍ ആണ് അരുവിയില്‍ കണ്ടെത്തിയിരിക്കുന്നത് . കുറഞ്ഞ ആല്‍ക്കഹോള്‍ കണ്ടന്റുള്ള ബിയറുകളില്‍ അടങ്ങുന്ന അത്രയും ആല്‍ക്കഹോള്‍ അരുവിയിലെ ജലത്തില്‍ ഉളളതായി ആരോഗ്യ വിഭാഗം പറയുന്നു.

Alcoholic stream | 'Alcoholic' stream on the island of Hawaii; Alcohol was  found in a stream of water - time.news - Time News

ഇതിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഓടയിലൂടെ ഒഴുകിയെത്തിയ ആല്‍ക്കഹോള്‍ ആണ് അരുവിയിലെ ജലത്തില്‍ കലര്‍ന്നതെന്ന് കണ്ടെത്തി.

ഹവായിയിലെ ലഹരി പാനീയ വിതരണക്കാരായ പാരഡൈസ് ബീവറേജസിന് ഈ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഈ പ്രദേശത്ത് കമ്പനിക്ക് ഒരു സംഭരണ ശാലയുണ്ട്. എന്നല്‍ തങ്ങള്‍ക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *