കുന്ദമംഗലം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ഗുണഭോക്താക്കൾക്ക്പ്രയോജനപ്പെടുന്നില്ല എന്ന ആക്ഷേപം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ആളുകൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ പദ്ധതി പരിഷ്കരിക്കുകയോ, പദ്ധതിയിൽ നിന്ന് പിന്മാറാൻ ജീവനക്കാരെ അനുവദിക്കുകയോ ചെയ്യണമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം സർവീസ് പെൻഷനേഴ്സ് ലീഗ് kspl ഒരു പ്രമേയം വഴി സർക്കാറിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ ഇരുപതാം തീയതി പേരാമ്പ്രയിൽ വെച്ച് നടക്കുന്ന ജില്ലയിലെ എംഎൽഎമാർക്കുള്ള സ്വീകരണത്തിലും ഫാമിലി മീറ്റിലും പരമാവധി മെമ്പർമാരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. കുന്ദമംഗലം മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന കെഎസ് പി എൽ, മണ്ഡലം സ്പെഷ്യൽ കൺവെൻഷനിൽ, പ്രസിഡൻറ് എ വി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു നിയോജകമണ്ഡലം.

Leave a Reply

Your email address will not be published. Required fields are marked *