റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരായ ജിഎസ്ടി വകുപ്പിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് രംഗത്ത്. ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ജിഎസ്ടി അന്വേഷണം നടത്തുന്നതെന്ന് കമ്മീഷണര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിന് യാതൊരുവിധ നിയമപരമായ അടിത്തറയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിന്റെ സേവനം വാങ്ങുമ്പോള്‍ റിവേഴ്‌സ് ചാര്‍ജായി ജിഎസ്ടി ഈടാക്കുന്നത് ന്യായമാണെന്നും അതിനായി നോട്ടീസ് നല്‍കാമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. അഡ്വാന്‍സിന് മേലുള്ള ജിഎസ്ടി അടച്ചില്ലെങ്കില്‍ സെക്ഷന്‍ 74 പ്രകാരം പിഴ ഈടാക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു സേവനവും നല്‍കുന്നില്ല എന്ന് എഎഫ്‌സി ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. സപ്ലൈ ഇല്ലാതെ എന്ത് ജിഎസ്ടി ആണ് ഈടാക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്
