കോഴിക്കോട്: പവർ കട്ട് കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് ഷാഫി പറമ്പിൽ എം പി. പിണറായി കാവൽ സർക്കാറായിരുന്ന കാലത്ത് പവർ കട്ട് ഉണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വൈദ്യുതി വാങ്ങാൻ KC വേണുഗോപാലിൻ്റെ ഇടപെടലുണ്ട്. ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്നമല്ല. പ്രശ്ന പരിഹാരത്തിന് സമയമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയിലെ റെയ്ഡിൽ അപാകത ഇല്ല. ആന്റോ അഗസ്റ്റിൻ മാധ്യമ സ്ഥാപനത്തെ തട്ടിപ്പ് കേസുകളിൽ നിന്ന് അഭയം നേടാനുള്ള ഇടമാക്കി. റെയ്ഡ് ആന്റോ അഗസ്റ്റിൻ തന്നെ പ്രതീക്ഷിച്ചത്.
മുതലാളി മാധ്യമപ്രവർത്തകൻ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മാധ്യമപ്രവർത്തനത്തിനെതിരെയുള്ള കടന്നുകയറ്റം അല്ല. തട്ടിപ്പുകാർക്കെതിരായ നടപടിയാണ്. നിയമത്തിന്റെ പിൻബലത്തിലാണ് നടപടി. വാർത്ത പ്രക്ഷേപണം തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷമ അപാരം. സർക്കാരിനെതിരെ വാർത്ത നൽകിയതിനല്ല നടപടി. എന്തുകൊണ്ട് മറ്റ് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ കേസെടുക്കണമെന്ന ഇ.ഡി ശുപാർശയിലും അദ്ദേഹം പ്രതികരിച്ചു. ഞങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആരാധകവൃന്ദമൊന്നുമല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. നിയമോപദേശം തേടുന്നുണ്ട്. കെ പി സി സി പുന:സംഘടനയിൽ ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
