കുറുപ്പ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന്‍(മല്ലു ട്രാവലര്‍). സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌ , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങിഎന്നും ,സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുകയാണെന്നും MVD എന്തുകൊണ്ട് കേസ്‌ എടുക്കുന്നില്ലെന്നും അദ്ദേഹം തൻറെ ഫേസ്ബുക് പോസ്റ്റിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അപ്പനു അടുപ്പിലും ആവാം ,
ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ??
സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌ , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ ??
സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുക. അപ്പൊ എന്താ MVD കേസ്‌ എടുക്കാത്തെ?
നിയമ പ്രകാരം പ്രൈവറ്റ്‌ വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ്‌ അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ,
എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്‌
100 % ഇത്‌ നിയമ വിരുദ്ധം ആണു
(ഇനി ഇത്‌ നിയമപരമായി ചെയ്യാം എന്നാണെങ്കിൽ, അപ്പൊ ഇത്‌ കണ്ട്‌ ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ്‌ ആക്സിഡന്റ്‌ ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈൻ അടിക്കുന്നത്‌ , അതോ ഫീസ്‌ അടച്ച സ്റ്റിക്കറിംഗ്‌ ശ്രദ്ധ തിരിക്കില്ല എന്നാണൊ ,
സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു.
പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ.
MVD Kerala

Leave a Reply

Your email address will not be published. Required fields are marked *