തിരുവനന്തപുരം: വൈദ്യുതി ഉപയോഗത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായിരുന്നു. ഇന്നലെ പീക്ക് ടൈം ആവശ്യകത 4785 mw ആണ് രേഖപ്പെടുത്തിയത്. ഉയർന്ന വൈദ്യുതി ഉപയോ​ഗത്തെ തുടർന്ന് ഇന്നലെ നിയന്ത്രണം വേണ്ടി വന്നത് ഒന്നിലേറെ തവണയാണ്.

ഇന്ന് വൈദ്യുതി ഉപയോഗം കുറഞ്ഞേക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. വൈദ്യുതി ലഭ്യത ഉറപ്പായില്ലെങ്കിൽ നിയന്ത്രണം വേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഞായറാഴ്ച ആയതിനാൽ വൈദ്യുതി ആവശ്യകത കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വൈദ്യുതി പ്രതിസന്ധി തുടങ്ങിയിട്ട് ഇന്ന് 20 ദിവസമായിരിക്കുകയാണ്. ഇതിനിടെ മറ്റിടങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെങ്കിലും ഇതിൽ തീരുമാനം ആയില്ല.

Leave a Reply

Your email address will not be published. Required fields are marked *