ആലുവയിൽ ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി.പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് ഒപ്പം പേര് പരാമര്‍ശിക്കപ്പെട്ട സിഐ സിഎല്‍ സുധീറിനെയാണ് സ്റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കിയത്.ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് അറിയിച്ചു.മെഫിയയുടെ ആത്മഹത്യയില്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്താലത്തില്‍ സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്താനും തീരുമാനമായി. ആലുവ ഡിവൈഎസ്പി മോഫിയയുടെ ആത്മഹത്യ അന്വേഷിക്കുമെന്നാണ് പുതിയ വിവരം. ഇതിന് പുറമെ മോഫിയയുടെ ഭര്‍ത്താവിനെതിരെ കേസെടുക്കാനും തീരുമാനമായിട്ടുണ്ട്.
21 കാരിയയാ മോഫിയ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്
8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.

തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ത ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *