കൊല്ലം: ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്. ആഭ്യന്തരമന്ത്രിയുടെ വാഹന വ്യൂഹം തടസപ്പെട്ടിട്ടില്ല. വിവിഐപിയ്ക്ക് ഒരുക്കേണ്ട എല്ലാ സുരക്ഷയും ഒരുക്കി. കേന്ദ്ര മന്ത്രിയുടെ വാഹനം തടസപ്പെടുകയോ പ്രതിഷേധക്കാര്‍ അടുത്തേക്ക് വരികയോ ചെയ്തിട്ടില്ല. കരിങ്കൊടി കാണിച്ചെങ്കിലും പൊലീസ് സമയോചിതമായി ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റിയെന്നും പോലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ബിജെപി നല്‍കിയ പരാതിയില്‍ പ്രത്യേകം കേസെടുക്കേണ്ടതില്ല എന്നാണ് പൊലീസ് തീരുമാനം. പ്രതിഷേധത്തിന് നിലവില്‍ കേസ് ഉണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. ഗ്യാനേഷ് കുമാറിനെതിരെയും രാജ്യവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണെന്നും അതിന്റെ ഭാഗമായിട്ടാണ് അമിത ഷായെ കരിങ്കൊടി കാണിച്ചുതന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയില്‍ പറഞ്ഞു. ഇനിയും കരിങ്കൊടി കാണിക്കുമെന്ന മുന്നറിയിപ്പും യൂത്ത് കോണ്‍ഗ്രസ് നല്‍കുന്നു. വേണ്ടിവന്നാല്‍ നരേന്ദ്രമോദിയെയും കരിങ്കൊടി കാണിക്കുമെന്നും ബിനു ചുള്ളിയില്‍ പറഞ്ഞു.

അതിനിടെ, മന്ത്രി ഒജെ ജനീഷിന് നേരെ തിരുവനന്തപുരത്ത് യുവമോര്‍ച്ചയുടെ പ്രതിഷേധമുണ്ടായി. ബാലരാമപുരത്തും ആറാലുംമൂട്ടിലും മന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. നെയ്യാറ്റിന്‍കരയില്‍ ബിജെപി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരീയ സംഘര്‍ഷവും ഉണ്ടായി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ ജെനീഷന് കൂടുതല്‍ പൊലീസിന്റെ സുരക്ഷയും ഒരുക്കിയിരുന്നു. പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *