കോഴിക്കോട്: വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയിലെ മലബാർ ഡെർബിയിൽ കാലിക്കറ്റ് എഫ്‌സിക്ക് ജയം. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലപ്പുറം എഫ്‌സിയെ ഷൂട്ടൗട്ടിൽ 4–3ന് കാലിക്കറ്റ് പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മലപ്പുറത്തിനായി 65-ാം മിനിറ്റിൽ ഡാനിയൽ ലാലിംപൂയയും കാലിക്കറ്റിനായി 78-ാം മിനിറ്റിൽ ലിയോ ഡേവിഡും ഗോൾ നേടി. ഷൂട്ടൗട്ടിൽ മലപ്പുറത്തിന്റെ എൽഫോർസിയും അഭിത്തും കിക്ക് നഷ്ടപ്പെടുത്തിയതോടെയാണ് കാലിക്കറ്റ് വിജയം സ്വന്തമാക്കിയത്.
മത്സരത്തിൽ 31,786 പേർ ഗ്യാലറിയിലെത്തി. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിനെതിരെ കാലിക്കറ്റിന്റെ നാലാം വിജയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *