കേരളത്തിലെ ദേശീയപാത വികസനം ഉൾപ്പെടെയുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
യോഗത്തിൽ കേരളത്തിന്റെ റോഡ്-ഗതാഗത മേഖലയുടെ വികസനം വേഗത്തിലാക്കുന്നതിനുള്ള നിരവധി നിർണായക തീരുമാനങ്ങൾ ഉണ്ടായി.
🔹 ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
🔹 NH 966 കോഴിക്കോട്–പാലക്കാട് പദ്ധതിയുടെ തുടർ അംഗീകാരം മൂന്ന് മാസത്തിനകം നൽകുമെന്ന് ഉറപ്പ് ലഭിച്ചു. പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ 80 ശതമാനം പൂർത്തിയായിട്ടുണ്ട്.
🔹 തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ആവശ്യമായ കേന്ദ്ര മന്ത്രിസഭാ അനുമതി ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
🔹 ദേശീയപാത വികസനത്തിന് ആവശ്യമായ പുഴമണലും ക്വാറി മെറ്റീരിയലും ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.
🔹 ശബരിമല റോപ്പ് വേ പദ്ധതിയുടെ DPR തയ്യാറാക്കി ആവശ്യമായ കേന്ദ്ര-സംസ്ഥാന അനുമതികൾ വേഗത്തിലാക്കാനും പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായി.
🔹 വെസ്റ്റേൺ എറണാകുളം ബൈപാസ്, കോതമംഗലം–മൂവാറ്റുപുഴ ബൈപാസുകൾ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെ കേരളത്തിലെ മറ്റ് റോപ്പ് വേ പദ്ധതികളും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.
കേരളത്തിന്റെ റോഡ്-ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ പദ്ധതികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിർണായക തീരുമാനങ്ങളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായത്.
