തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് മുൻപ് പിഎസി പരിശോധനയ്ക്ക് വിധേയമാക്കാതിരുന്ന ഇടതുസർക്കാർ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബിയുമായി ബന്ധപ്പെട്ട 2021 ലെ സിഎജി റിപ്പോർട്ടിനെതിരെ സർക്കാർ പ്രമേയം അവതരിപ്പിച്ചതിനെ വിമർശിച്ചാണ് നിയമസഭയിൽ നടക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിൽ കിഫ് ബി വിഷയം ഉയർത്തിയത്.
കിഫ്ബി യെ പരിശോധിക്കാനുള്ള പിഎസി അധികാരത്തെ മറികടക്കാനുള്ള ശ്രമം കേരളത്തിൽ ഉണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൃത്യമായ ഓഡിറ്റിംഗ് ഒഴിവാക്കാനുള്ള ശ്രമം ആണ് അന്ന് ഉണ്ടായതെന്നും ഇതിനെതിരെ നിയമസഭയിൽ എതിർപ്പ് ഉയർന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ലെജിസ്ലേറ്ററിൻ്റെ അധികാരപരിധിയിൽ വരാത്ത ഇടപെടലുകളാണ് അന്ന് നടന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്പെഷ്യൽഡ്രൈവ് സംഘടിപ്പിച്ച് പി എ സിയിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പ് കൽപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
