തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് കൊലപാതകംത്തിൽ 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സിപിഐഎം നേതാവ് വഞ്ചിയൂർ ഹരിപ്രസാദ് ഉൾപ്പടെയുള്ളവരാണ് പ്രതികൾ.

ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല കോട്ടമുകൾ സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയതായിരുന്നു കേസ്. 2008 ഒക്ടോബർ 17 ന് രാവിലെ കോട്ടമുകളിലുള്ള ഫ്രൂട്ട്സ് കടയ്ക്കുള്ളിൽ വെച്ച് രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തി.

സിപിഐഎം പ്രാദേശിക നേതാവായിരുന്ന വഞ്ചിയൂർ വിഷ്ണുവിനെ കൊലപ്പെടുത്തിയ
കേസിലെ മൂന്നാം പ്രതിയായിരുന്നു രഞ്ജിത്. രഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമായിരുന്നു രഞ്ജിത്തിന്റെ ജീവനെടുക്കാൻ കാരണം.

സിപിഐഎം നേതാവ് വഞ്ചിയൂർ ഹരിപ്രസാദ് ഉൾപ്പടെ 11 പ്രതികൾ വിചാരണ നേരിട്ടു. ഒന്നാം പ്രതി നിരവധി കൊലക്കേസുകളിൽ പ്രതിയായ അമ്പലമുക്ക് കൃഷ്ണകുമാർ. കേസിലെ രണ്ടാം പ്രതി പാൽകുളങ്ങര സ്വദേശി നാരായണൻ കുട്ടിയെ ഇത് വരെ പിടികൂടിയിട്ടില്ല. നാളെ ശിക്ഷ വിധിക്കും. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *