മണി ഹൈസ്റ്റ് സീസൺ 5-ന്റെ രണ്ടാം ഭാഗം ഇന്നലെ പ്രേക്ഷകരിലേക്ക് എത്തി. ആകാംഷയോടെ കാത്തിരുന്ന സീരീസിന് അവസാനമായപ്പോൾ പ്രിയപ്പെട്ട പ്രൊഫസറിനും സംഘത്തിനും വിട നൽകി ആരാധകർ.

ടോക്കിയോയുടെ വേദനാജനകമായ മരണം കാണേണ്ടി വന്നതിൽ പ്രേക്ഷകർ ഏറെ സങ്കടത്തിലാണ് . ഒരുപക്ഷെ പ്രൊഫസറേക്കാൾ പ്രേക്ഷകരെ ഏറ്റവുമധികം പിടിച്ചുലച്ചത് ടോക്കിയോയുടെ മരണമായിരുന്നു . ട്വിറ്ററിൽ #MoneyHeistfinale ഹാഷ് ടാഗിൽ വരുന്ന ട്വീറ്റുകൾ കരയുന്ന ഇമോജികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ടിവി ഷോകളിൽ പ്രത്യക്ഷപ്പെട്ട പരമ്പര ആദ്യം ആരും കണ്ടിരുന്നില്ലഎങ്കിലും നെറ്ഫ്ലിക്സ് ഏറ്റെടുത്തതിന് പിന്നാലെ മികച്ച പ്രതികരണങ്ങളും എത്തി തുടങ്ങി. 2019 ജൂലൈ 19ന് Netflix-ൽ റിലീസ് ചെയ്ത ‘ലാ കാസ ഡി പാപ്പൽ’ എന്ന ‘മണി ഹൈസ്റ്റ്’ ആദ്യ സീസൺ ലോക ശ്രദ്ധ നേടിയിരുന്നു. . അഞ്ച് എപ്പിസോഡുകളും കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ വികാരാധീരാണ്. ഷോയെ ‘റോളർകോസ്റ്റർ റൈഡ്’ എന്നാണ് ആരാധകർ വിളിക്കുന്നത്.

“കവർച്ച അവസാനിച്ചു! ഗ്രേഷ്യസ് പ്രൊഫസർ, ടോക്കിയോ, ബെർലിൻ, ലിസ്ബൺ, നെയ്‌റോബി, ഡെൻവർ, പലേർമോ, റിയോ, സ്റ്റോക്ക്‌ഹോം, മോസ്കോ, ഹെൽസിങ്കി, ബൊഗോട്ട, ഓസ്ലോ, മനില, മെർസെയിൽ, ബെഞ്ചമിൻ & പാംപ്ലോണ”, “മണി ഹൈസ്റ്റ് കഴിഞ്ഞിരിക്കുന്നു. ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും മികച്ച ക്ലൈമാക്സുള്ള ഒരു സീരീസ്. സ്വപ്‌നങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല” എന്നിങ്ങനെ നീളുന്നു, ആരാധകരുടെ യാത്രയയപ്പ്.

ഇന്ത്യയിൽ ‘മണി ഹൈസ്റ്റി’ന്റെ ആരാധകരിൽ പ്രമുഖരും ഉൾപ്പെടുന്നു. പരമ്പരയുടെ ഓരോ അഞ്ചാം സീസണിലെ കാത്തിരിപ്പിനെ കുറിച്ച് നിരവധി പ്രമുഖർ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയിരുന്നു. ഡാലി മാസ്കിന്റെ പ്രചാരവും എടുത്തു പറയേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *