ലോക സിനിമ ചരിത്രത്തിലെ ദൃശ്യ വിസ്മയം ‘അവതാര്‍’ പുറത്തിറങ്ങി 11 വർഷത്തിന് ശേഷം രണ്ടാം ഭാഗം വരുന്നു. രണ്ടാം ഭാഗത്തിന്റെകടലിനടിയില്‍ നിന്നുള്ള ഷൂട്ടിങ് ചിത്രങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. സിനിമ അടുത്ത വര്‍ഷം ഡിസംബര്‍ 16നാണ് തീയേറ്ററുകളിലെത്തുന്നത്.

സിനിമയുടെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം ചെയ്യുന്ന ജേക്ക് ഗോത്ര തലവനാകുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്നതാണ് സൂചന. സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, കേറ്റ് വിന്‍സ്ലെറ്റ്, വിന്‍ ഡീസല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1832 കോടി മുതല്‍ മുടക്കിലിറങ്ങുന്ന അവതാറിന്റെ കഥ 2050ലാണ് നടക്കുന്നത്. .

2500 കോടിയിലധികമായിരുന്നു അവതാർ ഒന്നാം ഭാഗത്തിന്റെ മുഴുവന്‍ കളക്ഷന്‍. സിനിമ ചരിത്രത്തില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്, മോഷന്‍ പിക്‌ചേഴ്‌സ് ടെക്‌നോളജി തുടങ്ങിയവ ഉപയോഗിച്ചായിരുന്നു അവതാര്‍ നിര്‍മ്മിച്ചത്. 2012ല്‍തന്നെ അവതാറിന് തുടര്‍ച്ചയുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിരുന്നു.

നേരത്തെ രണ്ടാം ഭാഗം 2020 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മൂന്നാം ഭാഗം 2021 ഡിസംബര്‍ 17നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബറിലുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ റിലീസ് സാധ്യമായില്ല.
പുതുക്കിയ തിയതി അനുസരിച്ച് രണ്ടാം ഭാഗം 2022 ഡിസംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തും . മൂന്നാം ഭാഗം 2024 ഡിസംബറിലും, നാലാം ഭാഗം 2026 ഡിസംബറിലും അഞ്ചാം ഭാഗം 2028ലും റിലീസ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *