തിക്കോടിയില്‍ പഞ്ചായത്ത് ഓഫിസിന് സമീപത്ത് നിന്നും യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു.ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. തിക്കോടി ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയ (22) ആണ് മരിച്ചത്. കത്തി കൊണ്ട് കുത്തിയ ശേഷമാണ് യുവാവ് തന്നെ പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്ന് യുവതി നേരത്തെ മൊഴി നൽകിയിരുന്നു. യുവതിയെ ആക്രമിച്ചയാളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഇന്ന് രാവിലെ 9.50നായിരുന്നു സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റിൽ വച്ചാണ് യുവാവ് തീ കൊളുത്തിയത്. തുടർന്ന് ഇയാൾ സ്വയം തീകൊളുത്തുകയും ചെയ്തു. മൂന്ന് ദിവസം മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഓഫീസിലേക്കെത്തിയ കൃഷ്ണപ്രിയ ഉള്ളിലേക്ക് കടക്കാന്‍ തുടങ്ങുന്നതിന് മുന്‍പായിരുന്നു ആക്രമണം

​ഗേറ്റിനു മുന്നിൽ യുവതിയെ തടഞ്ഞുനിർത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അത്യാഹിതത്തിൽ ഇരുവർക്കും സാരമായി പൊള്ളലേറ്റു. ഇവരെ കൊയിലാണ്ടി ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും പിന്നീട്.വിദ​ഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *