ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ തോൽവി തന്റെ ബൗളർമാരുടെ മേലെ കെട്ടി വെച്ച ഇംഗ്ലീഷ് നായകൻ ജോ റൂട്ടിനെതിരെ രൂക്ഷ വിമർശനവുമായി റിക്കി പോണ്ടിങ്.

275 റൺസ് തോൽവി ഏറ്റു വാങ്ങിയ രണ്ടാം മത്സരത്തിന് ശേഷംസമ്മാനദാന ചടങ്ങിനിടെ ബൗളര്‍മാര്‍ക്കെതിരേ റൂട്ട് രൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ബൗളര്‍മാര്‍ക്കു കുറച്ചുകൂടി മികച്ച ലെങ്തില്‍ എറിയാമായിരുന്നുവെന്നും എന്നാല്‍ ഫുള്‍ലെങ്തില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞു പിഴവുകള്‍ വരുത്തുകയായിരുന്നുവെന്നുമാണ് റൂട്ട് പറഞ്ഞത്.

ഇംഗ്ലീഷ് നായകന്റെ ഈ പരാമർശം പോണ്ടിങ്ങിനെ ചൊടിപ്പിച്ചു .. സ്വന്തം ബൗളര്‍മാര്‍ പിഴവു വരുത്തിയപ്പോള്‍ റൂട്ട് എവിടെയായിരുന്നുവെന്നും അവരെ തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഒരു ക്യാപ്റ്റനാണോ എന്നും പോണ്ടിങ് ചോദിച്ചു.

”മത്സരം തോറ്റു കഴിഞ്ഞ് റൂട്ടിന് എന്തും പറയാം. പക്ഷേ കളത്തില്‍ പിഴവുകള്‍ കണ്ടെത്തി തിരുത്തേണ്ടത് ക്യാപ്റ്റനാണ്. ബൗളര്‍മാര്‍ പിഴവു വരുത്തിയപ്പോള്‍ തിരുത്തണമായിരുന്നു. അതു ചെയ്യാതെ മത്സരശേഷം ബൗളര്‍മാരെ കുറ്റപ്പെടുത്തുന്നത് നീതികേടാണ്. അതു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ആദ്യം സ്വന്തം ജോലി കൃത്യമായി ചെയ്യൂ. അതിനു കഴിയില്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തിനാണ് ക്യാപ്റ്റനായി തുടരുന്നത്”- പോണ്ടിങ് വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *