കോഴിക്കോട് പറമ്പിൽ ബസാറിൽ ടെക്സ്റ്റൈൽ ഷോറൂം തീവെച്ച് നശിപ്പിച്ചു , 4 ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ഇരുനില വസ്ത്രവ്യാപാര ശാലയാണ് പൂർണമായും കത്തിനശിച്ചത്, വ്യാഴാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ പിക്കപ്പ് വാഹനത്തിലെത്തിയ മൂന്നംഗസംഘം ഷോറൂമിന് തീ വെക്കുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി,

ഒന്നേകാൽ കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പി.ടി നിജാസ് പറഞ്ഞു, സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിരൽ അടയാള വിദഗ്ധർ ,ഡോഗ് സ്‌ക്വാഡ് .സയന്റിഫിക് സ്‌ക്വാഡ് എന്നിവർ സംഭവസഥലത്തെത്തിയിട്ടുണ്ട്.എസ് എച്ച് ഒ വിജയകുമാരൻ ,എസ് ഐ അജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പോലീസ് ഊർജിതമായ അന്വേഷണമാണ് നടത്തിവരുന്നത് പ്രതികളെ ഉടൻ പിടിക്കാനാകും എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *