ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ച് കെ. സുധാകരന്‍.ഒരേയൊരു ശശി തരൂരല്ല കോണ്‍ഗ്രസെന്നും കെ സുധാകരന്‍ പറഞ്ഞു.ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനെങ്കില്‍ പാര്‍ട്ടിയിലുണ്ടാകുമെന്ന് സുധാകരന്‍ പറഞ്ഞു.

ശശി തരൂര്‍ പാര്‍ട്ടിയിലെ ഒരാള്‍ മാത്രമാണ്. എല്ലാവര്‍ക്കും അവരവരുടെതായ അഭിപ്രായം കാണും. പാര്‍ട്ടിക്ക് വിധേയനായാല്‍ അദ്ദേഹം പാര്‍ട്ടിയിലുണ്ടാവും. ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ കാണില്ല. അത്രേയുള്ളൂ. പാര്‍ട്ടി തീരുമാനത്തെ എതിര്‍ക്കാനോ തള്ളാനോ ഉള്ള അവകാശമൊന്നും ആര്‍ക്കും കൊടുത്തിട്ടില്ല. ശശി തരൂരല്ല കോണ്‍ഗ്രസ്,’ കെ. സുധാകരന്‍ പറഞ്ഞു.

ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തത് തെറ്റാണെന്നാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് മനസ്സിലാവുന്നതെന്നും സുധാകരന്‍ തുറന്നുപറഞ്ഞു. എസ്ഡിപിഐ അടക്കമുള്ള തിവ്രസംഘടനകളുമായി ചേര്‍ന്നാണ് പിണറായി വിജയന്റെ ഇടതുപക്ഷം ഭരണം നടത്തുന്നത്. തൊഴിലാളി വര്‍ഗ സര്‍വാധിപത്യ സംഘടനയായ സിപിഎം കാണാത്ത മതമേലധ്യക്ഷന്‍മാരുണ്ടോ ഇവിടെയെന്നും സുധാകരന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *