ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു.വര്‍ണവിവേചന പോരാട്ടങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പുരോഹിതനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു.90 വയസായിരുന്നു. രാജ്യത്തിന്റെ ധാർമ്മികതയുടെ ആള്‍രൂപമെന്നായിരുന്നു സാമൂഹിക നിരീക്ഷകരും ദക്ഷിണാഫ്രിക്കയിലെ ജനങ്ങളും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.സമാധാനത്തിനുള്ള നൊബേല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1984ലാണ് ഡെസ്മണ്ട് ടുട്ടുവിന് നൊബേല്‍ ലഭിക്കുന്നത്.
1980 കാലഘട്ടത്തില്‍ വര്‍ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചാണ് അദ്ദേഹം ലോകശ്രദ്ധ നേടിയത്. പോരാട്ടങ്ങള്‍ക്കായി അദ്ദേഹം തന്റെ പദവി ഉപയോഗിച്ചു.
നോബലിന് പുറമെ സാമൂഹിക സേവനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ പുരസ്കാരം, ഗാന്ധി സമാധാന സമ്മാനം, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *