ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പന്‍വേലിനടുത്തെ ഫാം ഹൗസിൽ നിന്നും പാമ്പുകടിയേറ്റത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.പിറന്നാൾ ആഘോഷത്തിനായി എത്തിയ താരത്തിന് ഡിസംബര്‍ 25ന് രാത്രിയിലാണ് പാമ്പുകടിയേറ്റത്.ഉടൻ തന്നെ താരത്തെ മുംബൈയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് താരത്തെ കടിച്ചതെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ആറുമണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് സൽമാൻ ഖാനെ ഡിസ്ചാര്‍ജ് ചെയ്തത്.അതേസമയം പാമ്പ് തന്നെ മൂന്നുതവണ കടിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.ക്ക് നല്‍കിയ പ്രതികരണത്തില്‍ സല്‍മാന്‍ പറഞ്ഞു

. ‘ ഫാം ഹൗസിലേക്ക് പാമ്പുവന്നപ്പോള്‍ ഒരു വടി ഉപയോഗിച്ച് അതിനെ പുറത്താക്കാന്‍ ഞാന്‍ ശ്രമിച്ചു. പിന്നീട് കൈയോടെ പിടിച്ച് പുറത്തുവിടാനായി ശ്രമിക്കുമ്പോഴാണ് പാമ്പ് മൂന്നുതവണ കൈയില്‍ കടിക്കുന്നത്. ആറുമണിക്കൂര്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.’ സല്‍മാന്‍ ഖാന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *