നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രതി ദിലീപ് കണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഇതിന് പിന്നാലെയാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്
പ്രോസിക്യൂഷന്‍ ഇതുസംബന്ധിച്ച അപേക്ഷ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസിലെ നിലവിലുള്ള വിചാരണ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
പുതിയ വെളിപ്പെടുത്തലുകളാണ്് പുറത്തുവന്നിരിക്കുന്നത്. അതിനാല്‍ തുടരന്വേഷണം ആവശ്യമാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് എങ്ങനെ ലഭിച്ചു എന്ന കാര്യം അന്വേഷിക്കണമെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
ദിലീപിനെ നായകനാക്കി ‘പിക് പോക്കറ്റ്’ എന്ന സിനിമ മുമ്പ് പ്രഖ്യാപിച്ചിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറാണ് റിപ്പോര്‍ട്ടര്‍ ടി.വി., മീഡിയാ വണ്‍ എന്നീ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നത്.
