പിസി ജോർജിൻ്റെ വസതിയിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തനിക്ക് പിന്തുണയർപ്പിച്ച പിസി ജോർജിനു നന്ദി അർപ്പിക്കാനാണ് ഫ്രാങ്കോ മുളയ്ക്കൽ ഈരാറ്റുപേട്ട പൂഞ്ഞാറിലെ പിസി ജോർജിൻ്റെ വീട്ടിലെത്തിയത്. മറ്റ് പുരോഹിതർക്കൊപ്പമാണ് ഫ്രാങ്കോ എത്തിയത്.ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് പി സി ജോര്‍ജ് ഉയര്‍ത്തിയത്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സമയത്ത് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദി പറയാനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീട്ടിലെത്തിയത് അതിലുപരി മറ്റൊന്നുമില്ലെന്ന് പി സി ജോർജ്.അദ്ദേഹത്തിന്റെ സ്നേഹപ്രകടനത്തിന് നന്ദിയുണ്ട്. ഒരു നന്ദിയുള്ളവനാണ് പിതാവെന്ന് ഇതിലൂടെ എനിക്ക് ബോധ്യമായി. ഫ്രാങ്കോ പിതാവ് മോശ സ്വഭാവമുള്ളയാളെന്ന് പറഞ്ഞാൽ സഭയുടെ വിശ്വാസം തന്നെ നഷ്ടപ്പെടില്ലേ. അദ്ദേഹം തെറ്റ് ചെയ്‌തെന്ന് പറഞ്ഞാൽ ക്രിസ്ത്യൻ സഭയ്ക്ക് തന്നെ പരാജയം ഉണ്ടാകും. അതാണ് അവർ ആഗ്രഹിച്ചതെന്നും പി സി ജോർജ് വ്യക്തമാക്കി. രാവിലെ വീട്ടിലെത്തിയ ബിഷപ്പിനെ സ്വീകരിക്കാന്‍ പി.സി ജോര്‍ജും ഭാര്യയും മകന്‍ ഷോണ്‍ ജോര്‍ജും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *