മെസിയും സലായുമല്ല ഈ തവണത്തെ ഫിഫയുടെ മികച്ച പുരുഷതാരം ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവെന്‍ഡോസ്‌കി . കടുത്ത മത്സരത്തെ അതിജീവിച്ചാണ് 2021 ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ലെവന്‍ഡോസ്‌കി ഒന്നാമതെത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ ദി ബെസ്റ്റ് ഫിഫ വിമന്‍സ് പ്ലെയര്‍ ആയി അലക്‌സിയ പുടെയസ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. കടുത്ത മത്സരങ്ങള്‍ ഇല്ലാതെയാണ് അലെക്‌സിയ ഫുട്ബാളിന്റെ റാണിയായത്.

ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിനും പോളണ്ട് ദേശീയ ടീമിനും വേണ്ടി നടത്തിയ പ്രകടനങ്ങളാണ് മുപ്പത്തിമൂന്നുകാരനായ ലെവന്‍ഡോവ്‌സ്‌കിയെ തുടര്‍ച്ചയായ 2ാം വര്‍ഷവും ഫിഫ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച കളിക്കാരനുള്ള ഫിഫയുടെ പ്രത്യേക അവാര്‍ഡും സ്വന്തമാക്കി.

ഫിഫ പുഷ്‌കാസ് അവാര്‍ഡ് ലാ ലിഗയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറും അര്‍ജന്റീനിയന്‍ താരവുമായ എറിക് ലമേലയ്ക്കാണ് . സിറ്റിയുടെ ഗാര്‍ഡിയോലെയേയും, ഇറ്റലിയുടെ മനസിനിയെയും പിന്തളി ഫിഫയുടെ മികച്ച പരിശീലക പട്ടം ടുഷേല്‍ സ്വന്തം പേരിലാക്കി. ചെല്‍സിയുടെ തന്നെ എമ്മ ഹെയ്സാണ് മികച്ച വനിതാ പരിശീലക. ചെല്‍സിയുടെ എഡ്വേര്‍ഡ് മെന്‍ഡി മികച്ച ഗോള്‍ കീപ്പറായി. മികച്ച ഗോളിനുള്ള പുസ്‌കസ് പുരസ്‌കാരം ടോട്ടോഹനത്തിന്റെ എറിക് ലാമേലയും സ്വന്തമാക്കി.

എഡ്വാര്‍ഡ് മെന്‍ഡി ബെസ്റ്റ് ഫിഫ മെന്‍സ് ഗോള്‍കീപ്പറായും, ക്രിസ്ത്യാന്‍ എന്‍ഡ്ലര്‍ ദി ബെസ്റ്റ് ഫിഫ വിമന്‍സ് ഗോള്‍കീപ്പര്‍ പുരസ്‌കാരത്തിനും അര്‍ഹനായി. ഡെന്മാര്‍ക്ക് & ഫിന്‍ലന്‍ഡ് ആരാധകര്‍ക്കൈണ് ഫിഫ ഫാന്‍ അവാര്‍ഡ്. ഡെന്മാര്‍ക്ക് ഫുട്ബോള്‍ & മെഡിക്കല്‍ ടീം ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *