കെ. എം ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തിയതിന് പിന്നാലെ പരോക്ഷമായി പരിഹസിച്ച് ബെന്യാമിന്‍. ‘പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍’ എന്ന ക്യാപ്ഷനോടുകൂടിയുള്ള കുറിപ്പാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം, എന്‍.ആര്‍.സി ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ, ഉപ്പിട്ട ഷോഡാ വെള്ളം, ജിലേബിയുടെ രുചി തുടങ്ങി ഒന്‍പത് അധ്യായങ്ങളാണ് കുറിച്ചിരിക്കുന്നത്. ‘നോവലിന് ജീവിക്കിരിക്കുന്നതോ ചത്തു പോയതോ ആയ ആരെങ്കിലുമായി ബന്ധമുണ്ടെന്ന് തോന്നുന്നെങ്കില്‍ മനഃപൂര്‍വ്വം മാത്രം’ എന്നും ബെന്യാമിന്‍ കുറിച്ചിരിക്കുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

പുതിയ നോവല്‍ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍

അധ്യായങ്ങള്‍ :

1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. ചഞഇ ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാര്‍ട്ടറ്റാക്ക് – അഭിനയ രീതികള്‍.
9. ഒന്ന് പോടാ ###
nb: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം.

Leave a Reply

Your email address will not be published. Required fields are marked *